മനുഷ്യന്റെ വളർച്ച, മനസിന്റെ വളർച്ച
ഒരു മനുഷ്യന്റെ സവിശേഷത എന്നത് അദ്ദേഹം മനുഷ്യനെ മനുഷ്യനായി
വിലമതിക്കുകയും ഒരു പ്രത്യേക സിദ്ധാന്തത്തിന്റെയോ ഫോർമുലയുടെയോ അടിസ്ഥാനത്തിൽ മനുഷ്യനെ വീക്ഷിക്കാതിരിക്കുകയും
ചെയ്യുക എന്നുള്ളതാണ്. ശുദ്ധവും സ്ഥിരവും ശക്തവും ഉദാരവുമായ ഈ
സ്വഭാവരീതി എങ്ങനെ വികസിപ്പിക്കാം? നാം ഇടപെഴകുന്നവരോട്
സമഭാവനയോടെ പെരുമാറുക. ഭഗവത്ഗീതയിൽ ഇപ്രകാരം പറയുന്നു:
കലിയുഗത്തിൽ കുലീനതയുടെ അളവുകോൽ ധനമാണ്. ഏറ്റവും വലിയ
കോടിശ്വരനായ ബിൽ ഗേറ്റ്സ് ആണ് ഏറ്റവും വലിയ ആദരണീയൻ എന്ന്
ഇതുകൊണ്ട് അർത്ഥമാക്കുന്നില്ല. ഉദാത്തവും ദീപ്തവുമായ ഭാവം നല്ല
വ്യക്തിത്വത്തിന്റെ കാതലാണ്.
മഹാത്മാരായ ഗുരുക്കന്മാർ ഒരിക്കലും പറഞ്ഞിട്ടില്ല ;ഞങ്ങളെ ആശ്രയിക്കൂ; ഞങ്ങൾ പറയുന്നത് വിശ്വസിക്കൂ .
അങ്ങനെ പറഞ്ഞിരുന്നെങ്കിൽ, അവരുടെ സമീപനം അശാസ്ത്രിയവും വിശ്വാസപ്രമാണങ്ങൾ കെട്ടിയേൽപ്പിക്കുന്നതും ആകുമായിരുന്നു.
മറിച്ച് അവർ പറഞ്ഞു; പരീക്ഷണം നടത്തു;സാക്ഷാത്കരിക്കൂ.
സത്യമാണെന്നു സ്വയം ബോധ്യപ്പെടുക. മനുഷ്യവ്യക്തിത്വത്തിന്റെ
അനന്തമാനങ്ങളെപ്പറ്റിയുള്ള അനുഭവങ്ങൾ സ്വയം കണ്ടറിയുക.
മനുഷ്യപ്രകൃതിയുടെ മഹത്വത്തെ സംബന്ധിച്ച ഈ ദർശനം ആർക്കും
സാക്ഷാത്കരിക്കാം.
മനുഷ്യപ്രകൃതിയുടെ മഹത്വത്തെ സംബന്ധിച്ച ഈ ദർശനം ആർക്കും
സാക്ഷാത്കരിക്കാം.