പരാജയത്തെ പരാജയപ്പെടുത്താൻ
റോബർട്ട് ബ്രൂസ്സിന്റെ അതിമനോഹരമായ ഒരു കഥ നാം കേട്ടിട്ടുണ്ട്.
യുദ്ധത്തിൽ പരാജിതനായ അദ്ദേഹം ക്ഷീണിതനായി ഒരു ഗുഹയിൽ ഒളിച്ചിരുന്നു.അവിടെവെച്ച്, പല പ്രാവശ്യത്തെ ശ്രമത്തിനൊടുവിൽ
വിജയകരമായി വലകെട്ടിയ ഒരു ചിലന്തിയെ കണ്ടു. ആ ചിലന്തിയുടെ
സ്ഥിരോത്സാഹവും പരാജയത്തിൽ തളരാതെ പോരാടി വിജയിക്കാനുള്ള
മനസ്സും രാജാവിനെ ആകർഷിച്ചു. ബ്രൂസ്സ് രാജാവ് തിരികെ നാട്ടിലെത്തി.
ശത്രുക്കളിൽ നിന്നും സ്വന്തം രാജ്യം നേടി.
കഥയിലെ ബ്രൂസ് രാജാവിനെപ്പോലെ തന്നെയാണ്
ഹെമിങ്വേയുടെ വിഖ്യതനോവലായ 'the old man and the sea'യിലെ
സാന്റിയഗോയും. പരാജയങ്ങളിൽ തളരാതെ മുന്നേറാൻ ഇവർ രണ്ടുപേരും
ശക്തമായി ഓർമിപ്പിക്കുന്നു.സാന്റിയാഗോ എന്നാ വൃദ്ദനായ ഒരു
മീൻപിടുത്തക്കാരന്റെ, ആത്മവിശ്വാസത്തിന്റെ, അറിവിന്റെ സാമാന്യ
ബുദ്ധിയുടെ, സ്ഥിരപരിശ്രമത്തിന്റെ, ശരിയായ തീരുമാനങ്ങളുടെ
വിജയകഥയാണിത്. ആത്മവിശ്വാസത്തോടെ നേടാൻ സാധിക്കാത്തതായി
ഒന്നുമില്ല എന്ന് സാന്റിയാഗോയുടെ കഥ പറയുന്നു. എണ്‍ പ്പതിനാലാം
വയസിലും ആഴക്കടലിൽ മീൻ പിടിക്കാൻ പോകുന്ന സാന്റിയാഗോ
കഠിന തീരുമാനങ്ങളെടുക്കാൻ കഴിയുന്ന മനസിന്റെ ഉത്തമ ഉദാഹരണമാണ്.
No comments:
Post a Comment