MANS' GROWTH,MIND'S GROWTH

               മനുഷ്യന്റെ  വളർച്ച,                             മനസിന്റെ  വളർച്ച


ഒരു  മനുഷ്യന്റെ സവിശേഷത  എന്നത്  അദ്ദേഹം  മനുഷ്യനെ മനുഷ്യനായി 
വിലമതിക്കുകയും  ഒരു  പ്രത്യേക  സിദ്ധാന്തത്തിന്റെയോ  ഫോർമുലയുടെയോ  അടിസ്ഥാനത്തിൽ  മനുഷ്യനെ  വീക്ഷിക്കാതിരിക്കുകയും 
ചെയ്യുക എന്നുള്ളതാണ്.  ശുദ്ധവും  സ്ഥിരവും  ശക്തവും   ഉദാരവുമായ  ഈ 
സ്വഭാവരീതി   എങ്ങനെ വികസിപ്പിക്കാം? നാം  ഇടപെഴകുന്നവരോട്  
സമഭാവനയോടെ   പെരുമാറുക.     ഭഗവത്ഗീതയിൽ   ഇപ്രകാരം  പറയുന്നു:
കലിയുഗത്തിൽ   കുലീനതയുടെ  അളവുകോൽ  ധനമാണ്.  ഏറ്റവും  വലിയ 
കോടിശ്വരനായ  ബിൽ  ഗേറ്റ്സ്   ആണ്   ഏറ്റവും  വലിയ  ആദരണീയൻ  എന്ന്  
ഇതുകൊണ്ട്  അർത്ഥമാക്കുന്നില്ല.  ഉദാത്തവും  ദീപ്തവുമായ  ഭാവം  നല്ല 
 വ്യക്തിത്വത്തിന്റെ    കാതലാണ്.                                                                                                           
                                                            മഹാത്മാരായ   ഗുരുക്കന്മാർ  ഒരിക്കലും  പറഞ്ഞിട്ടില്ല ;ഞങ്ങളെ  ആശ്രയിക്കൂ; ഞങ്ങൾ  പറയുന്നത്  വിശ്വസിക്കൂ .
അങ്ങനെ  പറഞ്ഞിരുന്നെങ്കിൽ,  അവരുടെ  സമീപനം അശാസ്ത്രിയവും  വിശ്വാസപ്രമാണങ്ങൾ  കെട്ടിയേൽപ്പിക്കുന്നതും  ആകുമായിരുന്നു.
മറിച്ച്  അവർ പറഞ്ഞു; പരീക്ഷണം  നടത്തു;സാക്ഷാത്കരിക്കൂ. 
സത്യമാണെന്നു  സ്വയം  ബോധ്യപ്പെടുക.  മനുഷ്യവ്യക്തിത്വത്തിന്റെ 
അനന്തമാനങ്ങളെപ്പറ്റിയുള്ള  അനുഭവങ്ങൾ  സ്വയം  കണ്ടറിയുക.
മനുഷ്യപ്രകൃതിയുടെ  മഹത്വത്തെ  സംബന്ധിച്ച  ഈ  ദർശനം  ആർക്കും 
സാക്ഷാത്കരിക്കാം.





No comments:

Post a Comment